എല്‍സ
എല്‍സ എന്ന പെണ്‍കുട്ടി ഇതൊരു ദുരന്ത കഥ അല്ല പ്രണയ കഥയും അല്ല വെറുതെ ഒരു കഥ, ഒരു നായകന്‍റെയും നായികയുടെയും കഥ. നായകന്‍ +2 പഠിച്ചു കൊണ്ടിരിക്കുന്ന കാലഘട്ടമാണ് നമ്മുടെ കഥാസന്ദര്‍ഭം .ആദ്യ ദിവസം തന്നെ നന്നേ വൈകിയാണ് ക്ലാസ്സില്‍ ചെന്നത്. ബാക്ക് ബെഞ്ച് അസോസിയേഷന്‍ ഒക്കെ അന്നേ തുടങ്ങിയതാവണം. പിറകിലത്തെ സീറ്റ്സ് ഒക്കെ കൈയേറി പോയി. ഒരിടത്തും സൂചി കുത്താന്‍ പോലും സ്ഥലം ഇല്ല . ആകെ ബാക്കി ഉണ്ടായിരുന്ന ആദ്യ ബെഞ്ചുകളില്‍ ഒന്നില്‍ സ്ഥലം കണ്ടുപിടിച്ചു. ചുറ്റുവട്ടം ഒക്കെ ഒന്ന് കണ്ണോടിക്കുമ്പോഴാണ് അത് സംഭവിച്ചത്. നായകന്‍റെ തന്നെ ഭാഷയില്‍ പറഞ്ഞാല്‍ ഏതാണ്ട് ലവ് അറ്റ് ഫസ്റ്റ് സൈറ്റ്. സംഭവം പൈങ്കിളി ആണെന്ന് തോന്നുമെങ്കിലും സംഭവിച്ചത് അതാണ്. തൊട്ടുപുറകില്‍ വലത്തീന് മൂന്നാമതായി അവള്‍ ഇരിന്നിരുന്നിരുന്നു . തന്‍റെ ചുറ്റുമുള്ള ലോകം മാറുന്നത് ആദ്യമായിട്ട് അവന്‍ തിരിച്ചറിഞ്ഞു. ദിവസങ്ങള്‍ കുറെ കടന്നു പോയി ഇതുവരെ ഒന്ന് സംസാരിക്കാന്‍ സാധിച്ചിട്ടില്ല . ചങ്കുറ്റമില്ല അത്ര തന്നെ. പെണ്‍കുട്ടികള്മായി സംസാരിക്കുമ്പോള്‍ കാലുകള്‍ നല്ല ഒന്നാന്തരമായി കൂടിയിടിക്കും . ആണ്‍കുട്ടികള് മാത്രമുള്ള ...