Skip to main content

Posts

Showing posts from August, 2017

നിശബ്ദത

                        മുത്തശ്ശൻ ക്ലോക്കിൽ മണി പന്ത്രണ്ട് അടിച്ചു. മഴ പെയ്തു ഒഴിഞ്ഞിട്ടുണ്ട്. ഇറ്റു വീഴുന്ന വെള്ളതുള്ളികളും ഇടയ്ക്കുള്ള ചീവീടിന്റെ ശബ്ദവും ഒഴിച്ചാൽ ചുറ്റിലും എങ്ങും നിശബ്ദത. എല്ലാവരും ഉറങ്ങി തുടങ്ങി.   ഒരാൾ മാത്രം ഉറക്കമൊഴിച്ച് കാത്തിരിപ്പുണ്ട്. പൂർണ്ണമായ നിശബ്ദതക്കു വേണ്ടി. ഇന്നത്തെ ജോലി അതീവ ശ്രദ്ധയോടെ ചെയ്യേണ്ടത് ആണ്, അതിനു പരിപൂർണ്ണ നിശബ്ദത അയാള്ക്കു ആവശ്യമുണ്ടു. ശബ്ദം ഉണ്ടാക്കാതെ അയാൾ കുറച്ചു കൂടെ കാത്തിരുന്നു. പതിയെ ചീവിടുകളും ഉറക്കത്തിലായെന്നു തോന്നുന്നു.  ഒരു ശബ്ദവും കേൾക്കാനില്ല. സന്തോഷത്തോടെ അയാൾ എഴുന്നേറ്റു. തന്റെ പക്കലുള്ള ചെറിയ വെട്ടം അയാൾ തെളിയിച്ചു, ചുറ്റിലും നോക്കി. ഇല്ല അപകടം ഒന്നും ഇല്ല. കാലത്തു നോക്കി വച്ചിരുന്ന വീടിനടുത്തേക്ക് അയാൾ പതിയെ ചെന്നു. പതുങ്ങി ഇരുന്നു കുറച്ചു നേരം അയാൾ  കാതോർത്തു. ശബ്ദമൊന്നും കേൾക്കുന്നില്ല. എല്ലാവരും നല്ല ഉറക്കത്തിലാണ്. ജനവാതിൽ തുറന്നു നേരത്തെ ഇളക്കി മാറ്റിയിരുന്ന ജനൽ കമ്പികളുടെ വിടവിലൂടെ ശ്രദ്ധയോടെ അയാൾ അകത്തു കടന്നു. ഇരുണ്ട വെട്ടത്തിൽ അലമാര ഇരിക്കുന്ന സ്ഥലം ലക്ഷ്യമാക്കി പമ്മി പമ്മി അയാൾ നടന്നു. ഇനിയാണ് ശ്രദ്ധ വേണ്ടത്.