Northeast Journals
ഒരു നൊമാഡ ൻ യാത്ര. നോർത്ത് ഈസ്റ്റ് യാത്രയിൽ നിന്ന് ഒരു ഏട് സ്ഥലം അരുണാചൽ എ കെ എ ഓർണാചൽ.. നോർത്ത് ഈസ്റ്റ് എത്തി കൊണ്ടിരിക്കുന്ന യാത്രക്കാരുടെ എണ്ണം കൂടി കൊണ്ടിരിക്കുന്നു എന്ന തിരിച്ചറിവിൽ അരുണാചലിൽ ചില ഭാഗങ്ങളിൽ റോഡ് വികസനം നടക്കുന്നുണ്ട്. ഞങ്ങൾ അവിടം ചെന്നപ്പോൾ, അതിന്റെ ഭാഗമായി മണ്ണും പാറയും ഒക്കെ മണ്ണുമാന്തിയുടെ ആക്രമണം നേരിട്ടു കൊണ്ടിരിക്കുകയായിരുന്നു. എല്ലാവർക്കു നല്ല റോഡുകൾ വേണം. പക്ഷേ അത് നിർമ്മിച്ചു കൊണ്ടിരിക്കുന്ന അവസ്ഥയിൽ യാത്ര ചെയ്യൽ ന ല്ല സുഖമുള്ള ഏർപ്പാട് അല്ല, പ്രത്യേകിച്ച് ഒരു ബൈക്കിന്റെ പുറത്ത് . പിന്നെയുള്ളത് വികസനം എത്തി ചേർന്നിട്ടില്ലാത്ത ഗർത്തങ്ങൾ നിറഞ്ഞ റോഡുകൾ ആണ്. ഇതൊക്കെ കൊണ്ട് പലപ്പോഴും വലിയ മണിക്കൂറുകളിൽ ചെറിയ കിലോമീറ്ററുകൾ താണ്ടി ഒച്ചിന്റെ വേഗത്തിൽ ആയിരുന്നു ഞങ്ങളുടെ യാത്ര. കുഴികളിൽ ചാടി ഇറങ്ങി നടുവൊടിഞ്ഞ് ഒരു പരുവമാകുമ്പോൾ നടു നിവർത്താൻ വഴിയിൽ കാണുന്ന ചായകടയിൽ നമ്മൾ ഒന്ന് നിർത്തും. സ്വല്പം ചായ അകത്താക്കി മുറി ഹിന്ദിയിൽ നമ്മൾ ചോദിക്കും ഭൈയ്യാ ആഗേ...